2019, ജനുവരി 20, ഞായറാഴ്‌ച

സത്യാന്വേഷി

ഒരിക്കൽ ഒരു സത്യാന്വേഷി
പ്രണയം എന്താണെന്ന് അറിയുവാൻ
ഇറങ്ങി പുറപെട്ടു ..
എവിടെ തേടും ?..
അപ്പോൾ  വഴിയരുകിൽ  തണൽ വിരിച്ചുനില്ക്കും
മരച്ചില്ലയിൽ  പ്രണയത്താൽ ചുവന്ന ചുണ്ടുകളുള്ള
ഒരു പച്ച  തത്ത കൊഞ്ചി ..
"പ്രണയമെന്നത് വാക്കുകളിലെ മധുരമാണ്"
സത്യാന്വേഷി മുന്നോട്ട് നടന്നു
അപ്പോള്‍ പ്രണയലഹരിയില്‍ ഇളം തെന്നലിനോത്ത് നിര്‍ത്തമാടുന്ന
ഒരു  മയൂരം പാടി....
"പ്രണയമെന്നത് കാഴ്ചകളിലെ സൗന്ദര്യമാണ്"
സത്യാന്വേഷി മുന്നോട്ട് നടന്നു..
ഉച്ചയ്ക്ക്‌ കത്തിനിള്‍ക്കും വെയില്‍ അവനെ തളര്‍ത്തി
ദാഹിച്ചു വലഞ്ഞ അവന്‍ വഴിവക്കിലെ പൊയ്കയിലെ ജലം കുടിച്ച്
ഒരു  മരച്ചുവട്ടില്‍ തളര്‍ന്നുറക്കമായി
ഇളം കാറ്റില്‍ ഒഴുകി വന്ന പനിനീര്‍പൂവിന്‍റെ ഗന്ധം അവനെ ഉണര്‍ത്തി
ഗന്ധത്തിന്‍റെ ഉറവിടം തേടി അവന്‍ മുന്നോട്ട് നടന്നു
അപ്പോള്‍ കാണായി വന്നു കണ്ണിനു കുളിരായി ഒരു പാടം നിറയെ പൂക്കള്‍
ചുവന്ന പനിനീര്‍പൂക്കള്‍..
അപ്പോള്‍ പ്രണയാതുരമായ അവന്‍റെ മനസ്സു പറഞ്ഞു..
"പ്രണയമെന്നത് പൂക്കളുടെ ചുണ്ടിലെ പുഞ്ചിരിയാണ്,
തിരിച്ചുകിട്ടാത്ത സ്നേഹം ശാന്തമായി ചൊരിയുന്ന പൂക്കളല്ലോ
പ്രണയഗുരുക്കന്മാര്‍..


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ