2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

എൻറെ യക്ഷി ..

പനി നീർ നിലാവ് പൂത്തുലഞ്ഞ
പാതിരാവിൽ, പാലപൂത്ത കാവിലെ
ആൽത്തറയിൽ സ്നേഹിതേ നിന്നെയും
കാത്തു ഞാൻ ഇരിപ്പൂ .
നിലാവിൻ കുളിർ ഏറി വന്നു
എന്നിട്ടും എന്തെ എൻ ഓമലെ  നീ വന്നില്ല ,
സ്നേഹത്തിൻ ചെറു ചൂടുമായി .
ഇരുണ്ട രാവിൽ അലകൾ തീർത്ത
പോലുള്ള കേശവും
ചുവന്ന കണ്ണുകളും, രക്തം ചിന്നും
തേറ്റയും എനിക്ക് ഭയമില്ല .
ഭയമിപ്പോൾ സുവർണ്ണ കേശങ്ങളും
വിടർന്ന കണ്ണുകളും ,ചുവന്ന ചുണ്ടുകളുമുള്ള
മനുഷ്യ പ്രേതങ്ങളെ ആണ് ...
കാത്തിരിപൂ  നിനക്കായ് ഞാൻ
ഈ അനന്ത രാവിൽ മധുരമാം മോഴികളുമായി ..
നീവരില്ലെ ..





3 അഭിപ്രായങ്ങൾ :

  1. നല്ല ആശയഭംഗി.. ഒരുപാട് വായിയ്ക്കൂ .. ഭാഷ എത്രയായാലും നമുക്ക് മതിയാവില്ല എഴുതാന്‍. :)

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ