2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

നിശ.

 നിശ... അവൾ സുന്ദരിയാണ്....എൻറെ പ്രേമഭാജനമാണ് ,                                        

എന്നും എൻറെ വാക്കുകൾക്ക് അവൾ കാതോർക്കും.                                            

എൻറെ കാതിൽ അവൾ മധുരമാം വാക്കുകൾ മൊഴിയും..

പ്രണയബദ്ധരായി  ഞങ്ങൾ പൂനിലാവ് വീണ വഴികളും ,

പുൽമേടു കളും ,പനിനീർ പൂന്തോട്ടങ്ങളും താണ്ടി

തുഷാരത്തിൻ കമ്പളം പുതച്ച  പുലരിയുടെ വിരി മാറിൽ                        

ആലിംഗന ബദ്ധ രായി ശയിക്കും...

അല്ലയോ നിശെ ..നീ   ഇരുണ്ടതല്ല..നീ വെളിച്ചമാണ് ..

നിന്നിലെ   ഇരുട്ട്  ഇപ്പോൾ സ്നേഹം മറന്ന

മനുഷ്യ  മനസ്സിലാണ്‌ ....