2014, ജൂലൈ 18, വെള്ളിയാഴ്‌ച

മാനസ ചോരൻ

മൃദുല ചടുല നിർത്തം ചേതോഹരം
നീല ഗഗന രംഗശാലയിൽ ....
വർണ്ണ മാരിവിൽ ചിത്രം മനോഹരം
കുസുമ  റാണീ  സഭാ തലത്തിൽ...
മലർ റാണീ മാനസ ചോരൻ
ചിത്രശലഭ രാജൻ വീരൻ ..
മകരന്ദ കുടം കട്ട് മദ നിർത്തം ചവിട്ടവേ ..
ആനന്ദ മകരന്ദം മധുരിച്ചൂ .
എൻ മനതാരിൽ ...

2014, ജൂലൈ 9, ബുധനാഴ്‌ച

വിട ...

ആദ്യമായി  കണ്ടനാൾ മുതൽ എൻ ഹൃദയ സിംഹാസനത്തിൽ
വിരാജിതമായവളെ നിനക്കു വിട ..
നിൻറെ  സൗന്ദര്യ പ്രഭയാൽ  എൻറെ
ഓരോ ദിനവും ഒരു വസന്തമാക്കിയ
സ്നേഹകൊകിലമേ നിനക്കു വിട ..
കാലം രഥമേറി പോവുമ്പോഴും ..
നിൻറെ  ഓർമ്മകൾ കൊണ്ടുള്ള സുരപാനം
എനിക്ക്  സുഖകരമായ ശയ്യയും ..
നേത്രങ്ങൾക്ക് നനവുമാണ് ..
അന്ത്യ ദിനം  നാം തമ്മിൽ പിരിഞ്ഞപ്പോൾ
സ്നേഹത്തിൻറെയും ,പ്രണയത്തിൻറെയും
മാലാഖമാർ നിന്നോടൊപ്പം നടന്നു നീങ്ങി..
ഓർമ്മകളുടെ ക്ഷേത്രത്തിലേക്ക് ..
അനശ്വരമായ ..ഓർമ്മകൾ ..
ഒരിക്കലും പിരിയാത്ത ഓർമ്മകൾ ..
എങ്കിലും നിങ്ങൾക്ക് വിട ...വിട ..വിട..


2014, ജൂലൈ 3, വ്യാഴാഴ്‌ച

ചുവന്ന വിപ്ലവം

     ആർത്തിരമ്പുന്ന കടൽ,...വെള്ളി  പാദസ്വരം അണിഞ്ഞ് തീരമാം കാമുകനെ പുൽകുമ്പോൾ  അവളുടെ  ആനന്ദം  ഒന്ന്  കാണേണ്ടതു  തന്നെയാണ്‌... കടൽ അവളുടെ നിർത്ത ചുവടുകളുമായി നിശ്ചലനായി ഉറങ്ങുന്ന തീരത്തെ                  ചുംമ്പിച് ഉണര്‍ത്തുന്നു...വീണ്ടും  പിരിയുന്നു ...അനുസ്യൂതം  തുടരുന്ന
പ്രണയ നാടകം ...കടൽ  ആഴമുള്ളവൾ ...അവളുടെ ആഴങ്ങളിൽ  ആരും കാണാത്ത നിധികൾ  പലതുമുണ്ട്. ..തീരമോ?. ..അർക്കബിംബമാരിയിൽ തിളങ്ങുന്ന വെറും  മണ്‍ തരികൾ ... അതെ  തികച്ചും  വ്യത്യസ്തരായവർ ..
പ്രണയത്തിൻറെ  വിപ്ലവകാരികൾ..പിരിയുവാനായി  ഒന്നുചെര്‍ന്നവര്‍.. അവർ എന്നെ പഠിപ്പിച്ചൂ..പ്രണയത്തിൻറെ  പൂക്കൾ വിരിയുന്നത്‌  വേദനയുടെ പൂന്തോട്ടത്തിലാണ് ..അതെ   പ്രണയത്തിൻറെ  ചുവന്നപൂക്കൾ .....