2019, ജനുവരി 28, തിങ്കളാഴ്‌ച

ആനന്ദചില്ലകള്‍

പച്ചപ്പുല്‍തകിടിയില്‍ ഒച്ചവെച്ച്
കൊച്ചുകിളികള്‍ മെച്ചമാര്‍ന്ന
ചെറുചുവടുകളാല്‍ നിര്‍ത്തമാടി
കൊച്ചു ചുണ്ടുകള്‍ തേച്ചുമിനുക്കി
കൊച്ചു ധാന്യമണികളുളിലാക്കി
പിച്ചവെച്ചിടും ഒരു കൊച്ചുപൈതലിന്‍
ഓമല്‍ പുഞ്ചിരി പോലവേ
എന്‍ മാനസത്തില്‍ വളര്‍ന്നിതാ ആനന്ദചില്ലകള്‍
അതില്‍ അവയ്ക്കായി സ്നേഹനാരില്‍
തീര്‍ത്ത പക്ഷികൂടും


2019, ജനുവരി 26, ശനിയാഴ്‌ച

നക്ഷത്രങ്ങളും നിലാവും സാക്ഷി

പുലരിയില്‍ വെള്ളി നിലാവ് ജ്വലിച്ചുനിന്നു
കാവലായി രണ്ട് നക്ഷത്രങ്ങളും
തണുത്ത കാറ്റ് പുതിയ ദിനത്തെ ഉണര്‍ത്തുന്നതേയുളളു
വയലരികത്തെ കശാപ്പുശാലയ്‌ക്കടുത്തുള്ള
മരച്ചുവട്ടില്‍ രണ്ട് കറുത്ത നാല്‍ക്കാലികള്‍
പച്ചപ്പുല്‍ അയവിറക്കി സ്വച്ഛമായി ശയിക്കുന്നു
 അടഞ്ഞ കണ്ണുകളില്‍ അവ കണ്ട സ്വപ്നങ്ങള്‍ക്ക് പച്ച നിറമായിരുന്നിരിക്കണം....
പെട്ടെന്ന്..ഇരുളിന്‍റെ മറനീക്കി ഒരു മനുഷ്യന്‍ വന്ന്‍
അവയെ ഇരുട്ടിലേക്ക് കൂട്ടികൊണ്ട് പോയി
അവയുടെ ആര്‍ത്ത നാദം ആ തണുത്ത പുലരിയുടെ നിശബ്ദദയെ
കശാപ്പു ചെയ്തു...
വെള്ളി നിലാവു മാഞ്ഞു രണ്ട് നക്ഷത്രങ്ങളും മാഞ്ഞു
അന്നുദിച്ച സൂര്യനു ചുടുചോര ചുവപ്പായിരുന്നു..

2019, ജനുവരി 24, വ്യാഴാഴ്‌ച

വാത്മീകങ്ങള്‍

ഇരുണ്ട കാട്ടില്‍ പല ഇടങ്ങളിലായി വാത്മീകങ്ങള്‍
ഇത്തിരി പൊന്തിയ വാത്മീകങ്ങള്‍ ഒത്തിരി പൊന്തിയ വാത്മീകങ്ങള്‍
ഇരുണ്ട് ചുവന്ന വാത്മീകങ്ങള്‍ വെളുത്ത് പഴകിയ വാത്മീകങ്ങള്‍
ഈറനണിഞ്ഞ വാത്മീകങ്ങള്‍ പൊളിഞ്ഞു തകര്‍ന്ന വാത്മീകങ്ങള്‍
 ചെറു ജീവികളാം ചിതലുകളുടെ ജീവിതമല്ലോ ഈ വാത്മീകങ്ങള്‍
ആദികവിയുടെ പ്രതിഭയെ വാര്‍ത്തെടുത്തത് ഈ വാത്മീകങ്ങളുടെ കുളിരല്ലേ..?
മറ്റൊരു പ്രതിഭ ഈ വാത്മീകങ്ങളിലോന്നില്‍ തപം ചെയുന്നുണ്ടാവുമോ..
ഇനിയും ഒരു ഇതിഹാസം രചിക്കാന്‍..
നമ്മുടെ മനസ്സും ഒരു വാത്മീകമാണ്
ജനനം തൊട്ട് മരണം വരെ വളര്‍ന്നു കൊണ്ടിരിക്കുന്ന വാത്മീകം
വെളിച്ചം കാണാത്ത ഒരു പ്രതിഭ അതിനുള്ളിലും തപം ചെയുന്നു
ചെറു ജീവികളുടെ വാത്മീകം തകര്‍ക്കപെടെണ്ടതല്ല
എന്നാല്‍ നമ്മുടെ മനസിന്‍റെ വാത്മീകങ്ങള്‍ നാം തകര്‍ക്കേണ്ടതുണ്ട്
വെളിച്ചത്തിലേക്ക് എത്തേണ്ടതുണ്ട്..പുതിയ ഇതിഹാസങ്ങള്‍ രചിക്കാന്‍





2019, ജനുവരി 20, ഞായറാഴ്‌ച

സത്യാന്വേഷി

ഒരിക്കൽ ഒരു സത്യാന്വേഷി
പ്രണയം എന്താണെന്ന് അറിയുവാൻ
ഇറങ്ങി പുറപെട്ടു ..
എവിടെ തേടും ?..
അപ്പോൾ  വഴിയരുകിൽ  തണൽ വിരിച്ചുനില്ക്കും
മരച്ചില്ലയിൽ  പ്രണയത്താൽ ചുവന്ന ചുണ്ടുകളുള്ള
ഒരു പച്ച  തത്ത കൊഞ്ചി ..
"പ്രണയമെന്നത് വാക്കുകളിലെ മധുരമാണ്"
സത്യാന്വേഷി മുന്നോട്ട് നടന്നു
അപ്പോള്‍ പ്രണയലഹരിയില്‍ ഇളം തെന്നലിനോത്ത് നിര്‍ത്തമാടുന്ന
ഒരു  മയൂരം പാടി....
"പ്രണയമെന്നത് കാഴ്ചകളിലെ സൗന്ദര്യമാണ്"
സത്യാന്വേഷി മുന്നോട്ട് നടന്നു..
ഉച്ചയ്ക്ക്‌ കത്തിനിള്‍ക്കും വെയില്‍ അവനെ തളര്‍ത്തി
ദാഹിച്ചു വലഞ്ഞ അവന്‍ വഴിവക്കിലെ പൊയ്കയിലെ ജലം കുടിച്ച്
ഒരു  മരച്ചുവട്ടില്‍ തളര്‍ന്നുറക്കമായി
ഇളം കാറ്റില്‍ ഒഴുകി വന്ന പനിനീര്‍പൂവിന്‍റെ ഗന്ധം അവനെ ഉണര്‍ത്തി
ഗന്ധത്തിന്‍റെ ഉറവിടം തേടി അവന്‍ മുന്നോട്ട് നടന്നു
അപ്പോള്‍ കാണായി വന്നു കണ്ണിനു കുളിരായി ഒരു പാടം നിറയെ പൂക്കള്‍
ചുവന്ന പനിനീര്‍പൂക്കള്‍..
അപ്പോള്‍ പ്രണയാതുരമായ അവന്‍റെ മനസ്സു പറഞ്ഞു..
"പ്രണയമെന്നത് പൂക്കളുടെ ചുണ്ടിലെ പുഞ്ചിരിയാണ്,
തിരിച്ചുകിട്ടാത്ത സ്നേഹം ശാന്തമായി ചൊരിയുന്ന പൂക്കളല്ലോ
പ്രണയഗുരുക്കന്മാര്‍..