2014, ജൂൺ 25, ബുധനാഴ്‌ച

ആനന്ദം

തിരയുന്നു   നിന്റെ മുഖം .. അപരിചിതമായ
ഇടവഴികളിൽ   എന്റെ  മിഴികൾ ..
നിന്റെ  തേൻ മിഴികളിൽ  അലിയുവാൻ
ഞാൻ  ഏറെ കൊതിക്കുന്നു ..
ആ  വഴികളിൽ എവിടെയോ ..ഞാൻ
സത്യമെന്നോരുവളെ  കണ്ടുമുട്ടി ..
അവളുടെമിഴികളും തേൻ മിഴികൾ
മെല്ലെ  അവൾ ചുണ്ടുകൾ എൻ
കാതോടടുപ്പിച്ചു  ചൊല്ലി ..
"നീ  തേടുന്ന ആനന്ദം നിന്റെ
ഉള്ളിൽ ഉണ്ട് ..ഉള്ളിൽ ഉണ്ട് .."



2014, ജൂൺ 23, തിങ്കളാഴ്‌ച

സ്രഷ്ടി ,സ്ഥിതി ,സംഹാരം

അമ്മയെ  വാഴ്ത്തുന്ന  നാട്ടിൽ   ജനിച്ച  ഞാൻ
അമ്മതൻ  കൈകളാൽ വളർന്നു ..
ഭൂമിയാം അമ്മതൻ  മാറിൽ ചവിട്ടി
ഞാൻ  എൻറെ  ചെറുകാൽകളിൽ  നടന്നു
എന്റെ  ജീവന്റെ നാളം  കാത്തത് ..
എന്റെ  അമ്മയുടെ സ്നേഹമാം ..
കൈകൾ ...
ഒരിക്കൽ  ഒരമ്മയുടെ  കൈകളാൽ
വളർന്ന മനുഷ മൃഗമേ ..നീ
മാതൃവൃക്ഷമാവേണ്ടവളെ ..
കിരാതമായ്  വേട്ടയാടുന്നുവോ ...
ഓർക്കുക ..അവളുടെ ഓരോതുള്ളി
കണ്ണുനീരും ഒരുവൻ   തിരയായി
നിന്റെ മേലാഞ്ഞടിക്കും ..
അപ്പോൾ ...
സ്രഷ്ടി ,സ്ഥിതി ,സംഹാരം ..എല്ലാം
ഏക ഹസ്തങ്ങളാൽ ...