2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

പൈതൃകം

എൻറെ  പ്രിയേ ..അന്ത്യ നാൾ നമുക്ക്
ഒരു  ജ്വാലയായി ,ധൂപമായി
ഈ അനന്ത വിഹായസിൽ ലയിക്കാം 
പിന്നീട് നാം പ്രണയിച്ചു നടന്ന ഈ
പൂന്തോട്ടം നമ്മുടെ കൈകളാൽ
മഴയായി നനയ്ക്കാം ...
വരുംകാല  പ്രണയികൾക്കായി

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ഞാൻ...

ഞാൻ ഇപ്പോൾ ഇല്ല, എന്നാൽ
ഇന്നലകളിലും നാളകളിലും
ഞാനല്ലാത്ത ഞാൻ ഉണ്ട്.
പ്രണയിച്ചപ്പോൾ വേദന
ഞാനായിരുന്നു ,കരഞ്ഞപ്പോൾ
കണ്ണുനീരും  ,ഏക സുഹൃത്തും .
ഇന്നിൻറെ നിലാവിൽ ഞാനായ
ഞാൻ എല്ലാമാകുന്നു
വേടനും വേട്ടയാട പെടുന്ന
മൃഗവും