2014, ജൂൺ 25, ബുധനാഴ്‌ച

ആനന്ദം

തിരയുന്നു   നിന്റെ മുഖം .. അപരിചിതമായ
ഇടവഴികളിൽ   എന്റെ  മിഴികൾ ..
നിന്റെ  തേൻ മിഴികളിൽ  അലിയുവാൻ
ഞാൻ  ഏറെ കൊതിക്കുന്നു ..
ആ  വഴികളിൽ എവിടെയോ ..ഞാൻ
സത്യമെന്നോരുവളെ  കണ്ടുമുട്ടി ..
അവളുടെമിഴികളും തേൻ മിഴികൾ
മെല്ലെ  അവൾ ചുണ്ടുകൾ എൻ
കാതോടടുപ്പിച്ചു  ചൊല്ലി ..
"നീ  തേടുന്ന ആനന്ദം നിന്റെ
ഉള്ളിൽ ഉണ്ട് ..ഉള്ളിൽ ഉണ്ട് .."



1 അഭിപ്രായം :