നിശ... അവൾ സുന്ദരിയാണ്....എൻറെ പ്രേമഭാജനമാണ് ,
എന്നും എൻറെ വാക്കുകൾക്ക് അവൾ കാതോർക്കും.
എൻറെ കാതിൽ അവൾ മധുരമാം വാക്കുകൾ മൊഴിയും..
എന്നും എൻറെ വാക്കുകൾക്ക് അവൾ കാതോർക്കും.
എൻറെ കാതിൽ അവൾ മധുരമാം വാക്കുകൾ മൊഴിയും..
പ്രണയബദ്ധരായി ഞങ്ങൾ പൂനിലാവ് വീണ വഴികളും ,
പുൽമേടു കളും ,പനിനീർ പൂന്തോട്ടങ്ങളും താണ്ടി
തുഷാരത്തിൻ കമ്പളം പുതച്ച പുലരിയുടെ വിരി മാറിൽ
ആലിംഗന ബദ്ധ രായി ശയിക്കും...
അല്ലയോ നിശെ ..നീ ഇരുണ്ടതല്ല..നീ വെളിച്ചമാണ് ..
നിന്നിലെ ഇരുട്ട് ഇപ്പോൾ സ്നേഹം മറന്ന
മനുഷ്യ മനസ്സിലാണ് ....
അനുരൂപ്, ആശയം ഇഷ്ടപ്പെട്ടു... പക്ഷേ 'പുൽമേടു കളും' , 'ആലിംഗന ബദ്ധ' തുടങ്ങിയ വാക്കുകൾക്കിടയിൽ അനാവശ്യ സ്പേസ് ഒഴിവാക്കാൻ ശ്രദ്ധിക്കൂ.. അപ്പോൾ ഞങ്ങളെപ്പോലുള്ളവരുടെ വായനാസുഖം കൂടും :-)
മറുപടിഇല്ലാതാക്കൂഅതുപോലെ ഈ ആർകെയ്വ് വ്യൂ ഒന്നു സിമ്പിൾ ആക്കാമോ? പഴയ പോസ്റ്റുകൾ നോക്കാൻ ഇപ്പോളത്തെ വ്യൂ കുറച്ചു ബുദ്ധിമുട്ടുപോലെ.. എന്റെ ബ്രൗസറിന്റെ കുഴപ്പമാണോ എന്നറിയില്ല...
സമയം കിട്ടുമ്പോൾ വഴിയോരക്കാഴ്ചകളും https://vazhiyorakaazhchakal.blogspot.in/ സന്ദർശിക്കാനപേക്ഷ.. പോസ്റ്റുകൾ വായിച്ച് അഭിപ്രായങ്ങൾ (അതെന്തുതന്നെ ആയാലും) പോസ്റ്റ് ചെയ്യുക